ആലപ്പുഴയില്‍ ടെമ്പോ വാനിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തല മതിലകം ആശുപത്രിക്ക് സമീപം ടെമ്പോ വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടേപറമ്പ് ജോയിയുടെ മകന്‍ ജോയല്‍(26) ആണ് മരിച്ചത്.

സുഹൃത്ത് അശ്വിനുമായി മാരാരിക്കുളത്ത് പോയി മടങ്ങുംവഴി തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ചുവീണു. സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.