കോടിയേരി വീണ്ടും സ്ഥാനം ഒഴിയും ; അ​ടി​യ​ന്ത​ര സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിളിച്ച് സിപിഎം

തി​രു​വ​ന​ന്ത​പു​രം: സിപിഎം നേതൃനിരയിൽ ഉദ്വേഗം വളർത്തി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അ​ടി​യ​ന്ത​രമായി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. പാർട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ച് വീ​ണ്ടും അ​വ​ധി ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. ഇന്നലെയാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾക്കടക്കം അറിയിപ്പ് ലഭിച്ചത്. പലർക്കും അജൻഡ സംബന്ധിച്ച് വ്യക്തമായ രൂപമില്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് കോ​ടി​യേ​രി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാരണം കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് പാ​ര്‍​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സൂചനയുണ്ട്.

ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിർദേശപ്രകാരം അടിയന്തരമായി നേതൃയോഗം വിളിച്ചതാണെന്നാണ് വിവരം. നിയമസഭയിൽ ബിൽ അന്തിമമായി പാസാകുന്നതിനു മുൻപായി ഭേദഗതിക്ക് പാർട്ടിയുടെ പൊതുഅംഗീകാരം വാങ്ങുകയാണ് ഉചിതമെന്ന് നേതാക്കളിൽ ചിലർ പറഞ്ഞു.

ഗവർണറുമായുള്ള ഉരസൽ ശക്തി പ്രാപിക്കുന്ന അന്തരീക്ഷവും യോഗം വിളിച്ചതിനു പിന്നിലുണ്ട്. അനുനയം അസാധ്യമാക്കുന്ന തരത്തിലേക്ക് ഉരസൽ മാറുന്നതിനാൽ ഇനിയുള്ള നടപടികൾ കൂട്ടായി ആലോചിക്കാനാണു നീക്കം. നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ചയ്ക്കു വരും.

ഇക്കഴിഞ്ഞ 8 മുതൽ 12 വരെ 5 ദിവസത്തെ സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങൾ രാഷ്ട്രീയ–ഭരണ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തതിനു തൊട്ടു പിന്നാലെ വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത് അഭ്യൂഹങ്ങൾക്കും കാരണമായി. സാധാരണ മൂന്ന് മാസത്തിൽ ഒരിക്കലാണ് സംസ്ഥാന കമ്മിറ്റി ചേരാറുള്ളത്.