കൊച്ചിയിലേക്ക് ലഹരികടത്ത്: ആഫ്രിക്കന്‍ സംഘത്തലവന്‍ ബെംഗലൂരുവില്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലേക്ക് ലഹരി കടത്തുന്ന ആഫ്രിക്കന്‍ മാഫിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഓക്കാഫോര്‍ എസേ ഇമ്മാവുവലിനെയാണ് ബെംഗലൂരുവില്‍ നിന്ന് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരകിലോ എം.ഡി.എം.എയാണെന്ന് പൊലീസ് പറഞ്ഞു.

കലൂര്‍ സ്റ്റേഡിയത്തിനടുത്ത് നിന്ന് ഇരുചക്രവാഹനത്തില്‍ 102.04 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഘത്തില്‍ നിന്ന് നിരവധി പേരെ പിടികൂടിയ പൊലീസ് ലഹരിമരുന്ന് എത്തുന്നത് ബെംഗലൂരുവില്‍ നിന്നാണെന്ന് മനസ്സിലാക്കി. മാഫിയയുടെ മുഖ്യകണ്ണിയായ നൈജീരിയന്‍ പൗരന്‍ ഓക്കാഫോര്‍ ഏസെയാണെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം അവിടേക്ക് തിരഞ്ഞ് പോവുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.