സ്പാര്‍ക്ക് ഉപയോഗത്തിന് ആധാര്‍ അധിഷ്ഠിത ഒടിപി ; ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധം

തിരുവന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് ജീവനക്കാരില്‍ നിര്‍ബന്ധമാക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ സുരക്ഷ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

നേരത്തെ ശമ്പള വിതരണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് ബാധകമായിരുന്നത്. ഇനി മുതല്‍ സ്പാര്‍ക്കിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമായിരിക്കും. ഇത്തരം ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കാനും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനും ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.