നാളെ അവധി ഇല്ല, ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങള്‍ക്കും അവധി നല്‍കിയ സാഹചര്യങ്ങളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.

ഈ മാസം 24-ാം തീയതി ആരംഭിയ്ക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടാം തീയതി ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12-ാം തീയതിയാണ് സ്‌കൂള്‍ വീണ്ടും തുറക്കുക.