ഇ​ന്ത്യ​ക്കെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം

സെ​ന്‍റ് കി​റ്റ്സ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വി​ൻ​ഡീ​സ് നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​റി​ക​ട​ന്നു. ആ​റു വി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്ത്യ​ൻ ബാ​റ്റിം​ഗി​ന്‍റെ ന​ടു​വൊ​ടി​ച്ച ഒ​ബെ​ദ് മ​ക്കോ​യി​യാ​ണ് ക​ളി​യി​ലെ താ​രം. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ വി​ൻ​ഡീ​സ് 1-1ന് ​ഒ​പ്പ​മെ​ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി വ​ന്ന ഇ​ന്ത്യ വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്. ആ​റു വി​ക്ക​റ്റു​ക​ളു​മാ​യി മ​ക്കോ​യ് തീ​പ്പൊ​രി​യാ​യ​തോ​ടെ ഇ​ന്ത്യ 19.4 ഓ​വ​റി​ൽ 138 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. നാ​ല് ഓ​വ​റു​ക​ളി​ൽ വെ​റും 17 റ​ൺ​സ് മാ​ത്ര​മാ​ണ് മ​ക്കോ​യി വി​ട്ടു​കൊ​ടു​ത്ത​ത്. 31 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്ത ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ടോ​പ് സ്കോ​റ​ർ. ര​വീ​ന്ദ്ര ജ​ഡേ​ജ (30 പ​ന്തി​ൽ 27), റി​ഷ​ഭ് പ​ന്ത് (12 പ​ന്തി​ൽ 24) എ​ന്നി​വ​രാ​ണ് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​പ്പ​ണ​ർ ബ്ര​ണ്ട​ൻ കിം​ഗ് ഒ​ര​റ്റ​ത്ത് ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ വി​ൻ​ഡീ​സ് വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ചു. 52 പ​ന്തി​ൽ 68 റ​ൺ​സെ​ടു​ത്ത് കിം​ഗ് പു​റ​ത്താ​യി. മ​ത്സ​രം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ ഒ​ന്ന് പി​ടി​മു​റു​ക്കി​യെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും വി​ൻ​ഡീ​സ് വി​ജ​യം വി​ട്ടു​കൊ​ടു​ത്തി​ല്ല. 19 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്ത ഡെ​വോ​ൺ തോ​മ​സി​ന്‍റെ ഇ​ന്നിം​ഗ്സും വി​ൻ​ഡീ​സ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​രം ഇന്ന് സെ​ന്‍റ് കി​റ്റ്സി​ൽ ത​ന്നെ ന​ട​ക്കും