അമൃത്സർ: ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിപ്പ്. ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. പഞ്ചാബിലേയും സമീപ സംസ്ഥാനങ്ങളിലേയും റയിൽവെ ട്രാക്കുകൾ തകർക്കാനാണ് ഐഎസ്‌ഐ പദ്ധതിയിടുന്നത്.
ചരക്ക് ട്രെയിനുകളെ ലക്ഷ്യമിട്ടാണ് ഐഎസ്‌ഐ പദ്ധതിയിടുന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ഇന്ത്യയിൽ വലിയ തോതിൽ ഐഎസ്‌ഐ ഫണ്ടിങ് നടത്തുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ പാകിസ്ഥാൻ സ്ലീപ്പർ സെല്ലുകൾക്ക് വലിയ തോതിൽ പണം എത്തുന്നതായും റിപ്പോർട്ട് ഉണ്ട്.