സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നേരത്തെ ഇടുക്കിയിൽ മാത്രമായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച ഇടുക്കി, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. ചൊവ്വാഴ്ചയും, ബുധനാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെങ്കിലും മുന്നറിയിപ്പ് ഒന്നും പുറപ്പെടുവിച്ചിട്ടില്ല.

മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും, തീരമേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം മത്സ്യബന്ധനത്തിന് വിലക്കില്ല.