സീതാറാം യച്ചൂരി മൂന്നാമതും സിപിഎം ജനറല്‍ സെക്രട്ടറി

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയാകുന്നത്. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു.

വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21 -ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. ഹൈദരാബാദില്‍ 2018ല്‍ വീണ്ടും യെച്ചൂരി യെ തെരഞ്ഞെടുത്തു. യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, തപന്‍സെന്‍, നീലോല്‍പല്‍ ബസു, എ വിജയരാഘവന്‍, രാമചന്ദ്രഡോം, അശോക് ധാവ്‌ളെ എന്നിവരാണ് മറ്റു പിബി അംഗങ്ങള്‍.

വിജയരാഘവന്‍, രാമചന്ദ്രഡോം, അശോക് ധാവ്‌ളെ എന്നിവര്‍ പുതുതായി പിബിയിലെത്തി. എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ബോസ്, ഹന്നന്‍മൊള്ള എന്നിവര്‍ ഒഴിവായി.

85 അംഗ കേന്ദ്ര കമ്മിറ്റിയും നിലവില്‍ വന്നു. ഇതില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ മാത്രമാണ് വനിതകള്‍. കേരളത്തില്‍ നിന്നും പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍

  1. സീതാറാം യെച്ചൂരി
  2. പ്രകാശ് കാരാട്ട്
  3. മണിക് സര്‍ക്കാര്‍
  4. പിണറായി വിജയന്‍
  5. ബി വി രാഘവുലു
  6. ബൃന്ദ കാരാട്ട്
  7. കോടിയേരി ബാലകൃഷ്ണന്‍
  8. എം എ ബേബി
  9. സൂര്യകാന്ത മിശ്ര
  10. മുഹമ്മദ് സലീം
  11. സുഭാഷിണി അലി
  12. ജി രാമകൃഷ്ണന്‍
  13. തപന്‍ സെന്‍
  14. നിലോത്പല്‍ ബസു
  15. വി ശ്രീനിവാസ റാവു
  16. എം എ ഗഫൂര്‍
  17. സുപ്രകാശ് താലൂക്ധര്‍
  18. ഇസ്ഫകുര്‍ റഹ്മാന്‍
  19. ലല്ലന്‍ ചൗധരി
  20. അവദേശ് കുമാര്‍
  21. കെ എം തിവാരി
  22. അരുണ്‍ മേത്ത
  23. സുരേന്ദര്‍ മാലിക്
  24. ഓന്‍കര്‍ ഷാദ്
  25. മുഹമ്മദ് യൂസുഫ് തരിഗാമി
  26. പ്രകാശ് വിപ്ലവി
  27. യു ബസവരാജ്
  28. എ വിജയരാഘവന്‍
  29. പി കെ ശ്രീമതി
  30. ഇ പി ജയരാജന്‍
  31. ടി എം തോമസ് ഐസക്ക്
  32. കെ കെ ഷൈലജ
  33. എ കെ ബാലന്‍
  34. എളമരം കരീം
  35. കെ രാധാകൃഷ്ണന്‍
  36. എം വി ഗോവിന്ദന്‍
  37. കെ എന്‍ ബാലഗോപാല്‍
  38. പി രാജീവ്
  39. പി സതീദേവി
  40. സി എസ് സുജാത
  41. ജസ്വിന്ദര്‍ സിങ്
  42. ഉദയ് നര്‍ക്കാര്‍
  43. ജെ പി ഗാവിത്
  44. അലി കിഷോര്‍ പട്നായിക്
  45. സുഖ് വിന്ദര്‍ സിങ് ശെഖോന്‍
  46. അമ്രാ റാം
  47. കെ ബാലകൃഷ്ണന്‍
  48. യു വാസുകി
  49. പി സമ്പത്ത്
  50. പി ഷണ്‍മുഖം
  51. തമ്മിനേനി വീരഭദ്രം
  52. സി എച്ച് സീതാരാമുലു
  53. ജി നാഗയ്യ
  54. ജിതേന്ദ്ര ചൗധരി
  55. അഗോര്‍ ദേബ് ബര്‍മ
  56. രമ ദാസ്
  57. തപന്‍ ചക്രവര്‍ത്തി
  58. നാരായണ്‍ കര്‍
  59. ഹിരലാല്‍ യാദവ്
  60. രാമചന്ദ്ര ഡോം
  61. ശ്രീദീപ് ഭട്ടാചാര്യ
  62. അമിയ പത്ര
  63. റബിന്‍ ദേവ്
  64. സുജന്‍ ചക്രവര്‍ത്തി
  65. അബാസ് റോയ് ചൗധരി
  66. രേഖ ഗോസ്വാമി
  67. അഞ്ജു കര്‍
  68. സമിക് ലാഹിരി
  69. സുമിത് ഡേ
  70. ഡബ്ലിന ഹെമ്പ്ര
  71. അശോക് ധാവ്ളെ
  72. ജോഗേന്ദ്ര ശര്‍മ്മ
  73. കെ ഹേമലത
  74. രാജേന്ദ്ര ശര്‍മ്മ
  75. സ്വദേശ് ദേവ് റോയ്
  76. എസ് പുണ്യവതി
  77. മുരളീധരന്‍
  78. അരുണ്‍ കുമാര്‍
  79. വിജു കൃഷ്ണന്‍
  80. മറിയം ധാവ്ളെ
  81. എ ആര്‍ സിന്ധു
  82. ബി വെങ്കട്
  83. ആര്‍ കരുമാലയന്‍
  84. കെ എന്‍ ഉമേഷ്

സ്ഥിരം ക്ഷണിതാക്കള്‍
രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ.

പ്രത്യേക ക്ഷണിതാക്കള്‍
എസ് ആര്‍ പി, ബിമന്‍ ബോസ്, ഹനന്‍ മൊള്ള.

കണ്‍ട്രോള്‍ കമ്മീഷന്‍
എ കെ പത്മനാഭന്‍, എം വി ജയകുമാര്‍, ശ്രീധര്‍, മാലിനി ഭട്ടാചാര്യ, വീരയ്യ