ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതികള്‍ പിടിയില്‍. അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരാണ് പിടിയിലായത്. തൃക്കാക്കാരയില്‍ നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. വീഴ്ച പറ്റിയ പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് സാധ്യത.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അരുണിനെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

പ്രതികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കാനായി അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്‍സന്‍ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളിലെ പ്രതികളാണ് ഇരുവരും.