എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് മയക്കുമരുന്ന് കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് മയക്കുമരുന്ന് കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരാണ് ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കാനായി അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്‍സന്‍ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്.

മയക്കുമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളിലെ പ്രതികളാണ് ഇരുവരും. അരുണ്‍ സെബാസ്റ്റ്യന്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.