അമ്മയെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്; ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു, ചെവി കടിച്ച് മുറിച്ചു

കോഴിക്കോട്: ഒമ്പത് വയസുകാരിയെയും അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിയാണ് അമ്മയെയും മകളെയും മര്‍ദ്ദിച്ചത്.

താമരശ്ശേരിയിലാണ് സംഭവം. ഭര്‍ത്താവ് മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയും കൈ ഒടിക്കുകയും തന്റെ ചെവി കടിച്ച് മുറിക്കുകയും ചെയ്‌തെന്നാണ് അമ്മയുടെ മൊഴി. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ താമരശ്ശേരി പൊലീസ് കേസെടുത്തു. മകള്‍ സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടതിനാണ് ഭര്‍ത്താവ് ഷാജി ക്രൂരമായി മര്‍ദിച്ചതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.