കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി കണ്ണവത്ത് ആയിരുന്നു സംഭവം.

വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെട്ടേറ്റ് എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. നിലവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രശാന്ത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.