വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി

കോഴിക്കോട്: വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണ് നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി.

കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു ദമ്പതികള്‍.

പുഴക്കരയില്‍ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം. ഒഴുക്കില്‍പ്പെട്ട രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ മാസം മാര്‍ച്ച് 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.