വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം; മരിച്ചത് തിരുപ്പൂര്‍ സ്വദേശികള്‍

പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് തിരുപ്പൂര്‍ സ്വദേശികള്‍ മരിച്ചു. ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 4.30ഓടെ വാളയാറിലാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വന്ന യാത്രയിലാണ് അപകടമുണ്ടായത്.

വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.