വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു സംഭവം.

വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.