രണ്ടു ദിവസത്തെ പണിമുടക്ക്; സംസ്ഥാനത്തിന് 4380 കോടി രൂപ നഷ്ടമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് സംസ്ഥാനത്തിന് വന്‍ തിരിച്ചടിയാകുമെന്ന് വിദഗ്ദര്‍. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെയാണ് കേരളം തുടര്‍ച്ചയായി രണ്ട് ദിവസം നിശ്ചലമായത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 7,99,591 കോടി രൂപയാണ്. അതായത് പ്രതിദിനം 2190 കോടി.

രണ്ട് ദിവസത്തെ പണിമുടക്കിലൂടെ സംസ്ഥാനത്ത് 4380 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍ ശനി, ഞായര്‍ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി നാലുദിവസമാണ് അടഞ്ഞു കിടന്നത്. കേരളത്തിന്റെ ടൂറിസം മേഖലയിലും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.