കോഴിക്കോട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബല്‍ ബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഭാര്യ നാഫ്ത്തിയയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.

ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഒന്നര വര്‍ഷം മുമ്പാണ് ജാസ്മിര്‍ വിദേശത്ത് നിന്നും വന്നത്. സംഭവ സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളെ ജാസ്മിര്‍ രണ്ടുദിവസം മുമ്പ് കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു.

ഭാര്യയുടെ കഴുത്തറുത്ത ശേഷം ജാസ്മിര്‍ തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.