കൊച്ചി: നഗരസഭാ പരിപാടിക്കിടെ ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണ കാര്യമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. നഗരസഭാ കമ്മിറ്റി ക്ഷണിച്ച പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് താന്‍ ഉള്‍പ്പെടെ നിരവധി പേര് സെല്‍ഫി എടുത്തത്. അതില്‍ ഖേദമില്ലെന്ന് ജെബി പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാംഗവുമായ ജെബി, അന്‍വര്‍ സാദത്ത് എംഎല്‍എക്ക് ഒപ്പം വോട്ടര്‍മാരെ കാണാനെത്തിയപ്പോഴായിരുന്നു പ്രതികരണം. ദിലീപിന്റെ കേസ് കോടതിയിലിരിക്കുന്ന വിഷയമാണ്. രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അത് അംഗീകരിക്കേണ്ടിവരുമെന്നും ജെബി മേത്തര്‍ പറഞ്ഞു.