തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ താഴോട്ടുപോയ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37,960 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ് പവന് 37,840 രൂപ വരെ എത്തിയിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ ഇന്ന് ഉയര്‍ന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.