തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിച്ച് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊണ്ട് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ആയിരം കോടി രൂപ കൊടുത്താല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 5000 കോടി രൂപ കൊടുത്താലും തീരാത്ത പ്രശ്നമാണെന്ന് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം കെഎസ്ആര്‍ടിസി 2000 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് മറുപടിയായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് പ്രതിപക്ഷം കൂട്ട് നില്‍ക്കരുതെന്ന് ആന്റണി രാജു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും 85 ശതമാനം സര്‍വീസ് നിര്‍ത്തലാക്കിയയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 3000 ബസുകള്‍ ആക്രിയായി മാറുന്നതിലൂടെ മാത്രം 700 കോടി നഷ്ടമാണ് ഉണ്ടാവുന്നതെന്ന് സതീശന്‍ വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.