സു​​​മാ​​​ത്ര​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം; ഏ​​​ഴു​​​പേ​​​ർ മ​​​രി​​​ച്ചു

സു​​​മാ​​​ത്ര: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം. ഏ​​​ഴു​​​പേ​​​ർ മ​​​രി​​​ച്ചു. 85 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ മ​​​ലേ​​​ഷ്യ​​​യി​​​ലും സിം​​​ഗ​​​പ്പൂ​​​രി​​​ലും ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​യോ​​​ര പ​​​ട്ട​​​ണ​​​മാ​​​യ ബു​​​കി​​​ട്ടിം​​​ഗി​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഭൂ​​​ച​​​ല​​​നം 6.2 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ അ​​​റി​​​യി​​​ച്ചു.

സു​​​നാ​​​മി ഭീ​​​ഷ​​​ണി​​​യി​​​ല്ലെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ച​​​ല​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. കൃ​​​ത്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​ഞ്ഞൂ​​​റി​​​ന​​​ടു​​​ത്ത് ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. 5000 പേ​​​ർ താ​​​ത്കാ​​​ലി​​​ക അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റി.