റേഷൻകട ഉടമയാകാൻ അപേക്ഷിക്കാം

തിരുവനന്തപുരം: സ്വന്തം നാട്ടിൽ റേഷൻകട ഉടമയാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഓരോ ജില്ലയിലും ഒഴിവുള്ള റേഷൻ കടകൾക്ക് ലൈസൻസ് നൽകാനാരുങ്ങുകയാണ് സിവിൽ സപ്ലൈയ്സ് വകുപ്പ്.നിലവിൽ റേഷൻ കടകൾ നടത്തുന്നവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കാൻ പാടില്ല. പൊതുജനത്തിനാണു വിജ്ഞാപനമെങ്കിലും വനിതാ സ്വയംസഹായ സംഘങ്ങൾക്കും പട്ടിക വിഭാഗക്കാർക്കും വ്യവസ്ഥകളിൽ ഇളവുണ്ട്.

ലൈസൻസ് സറണ്ടർ ചെയ്തവ അടക്കം ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളുണ്ടെന്നാണു സൂചന.യോഗ്യതഅപേക്ഷകർ 21നും 62നും ഇടയിൽ പ്രായമുള്ളവരാകണം. പത്താം ക്ലാസ് പാസായിരിക്കണം. തദ്ദേശ സ്ഥാപന പരിധിയിൽ ചുരുങ്ങിയത് 3 വർഷമെങ്കിലും സ്ഥിരതാമസമുള്ളവരാകണം. അതേ വാർഡിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

വ്യവസ്ഥകൾഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഉണ്ടാകണം. അപേക്ഷകന് 1 ലക്ഷം രൂപയിൽ കുറയാത്ത സ്ഥിര നിക്ഷേപവും ഉണ്ടായിരിക്കണം. സ്ത്രീകളുടെ സഹായ സംഘങ്ങൾ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് 50000 രൂപയുടെ നിക്ഷേപ സാക്ഷ്യം മതിയാകും. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.