*കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കർദിനാൾ റോമിലേക്ക് പോകുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പ്ലീനറി കൊറോണ പകർച്ചവ്യാധി വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയിൽ ചർച്ച ചെയ്യുന്നത്.
സീറോമലബാർസഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമെന്ന നിലയിലുമാണ് കർദിനാൾ മാർ ആലഞ്ചേരി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഈ മാസം അവസാന ആഴ്ച കർദിനാൾ മടങ്ങിയെത്തും.