കൊറോണ മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡെൽഹി: കൊറോണ മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. നേരത്തേ യുഎസും ബ്രസീലുമായിരുന്നു കൊറോണ ബാധിച്ച് അഞ്ചുലക്ഷത്തിനു മേൽ ജനങ്ങൾ മരിച്ച രാജ്യങ്ങൾ.

കഴിഞ്ഞവർഷം ജൂലായ് ഒന്നിന് രാജ്യത്തെ മരണസംഖ്യ നാലുലക്ഷമായിരുന്നു. 217 ദിവസംകൊണ്ട് ഒരു ലക്ഷം പേർക്കുകൂടി ജീവൻ നഷ്ടമായി. കഴിഞ്ഞദിവസം പുതുതായി 1072 പേർകൂടി മരിച്ചതോടെ മരണസംഖ്യ 5,00,055 ആയി ഉയർന്നു.ആഗോളതലത്തിൽ യു.എസിലാണ് ഏറ്റവും കൂടുതൽ മരണം; 9.2 ലക്ഷം. ബ്രസീലിൽ 6.3 ലക്ഷം.അതേസമയം വൈറസിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിൽ കൃത്യമായി എത്ര പേർ മരിച്ചെന്ന് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.