സ്ഥിരാംഗങ്ങൾക്ക് വോട്ടവകാശം; എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പു അനിശ്ചിതമായി നീളും

കൊല്ലം: എസ്എൻഡിപി യിൽ സ്ഥിരാംഗങ്ങൾക്ക് വോട്ടവകാശം നൽകി ഹൈക്കോടതി വിധി വന്നതോടെ യോഗം തെരഞ്ഞെടുപ്പു അനിശ്ചിതമായി നീളും. യോഗം തെരഞ്ഞെടുപ്പിൽ 200 അംഗങ്ങളിൽ ഒരു പ്രതിനിധിക്കു വീതം വോട്ടവകാശം എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. കോടതി ഉത്തരവിന്റെ ചുവടുപിടിച്ചു പ്രാതിനിധ്യ വോട്ടവകാശത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിക്കുകയാണു യോഗനേതൃത്വത്തിനു മുന്നിലുള്ള പോംവഴി. സർക്കാർ തീരുമാനം വരുംവരെ തിരഞ്ഞെടുപ്പു നടത്താനാവില്ല.

അഞ്ചു വർഷം കൂടുമ്പോൾ നടക്കേണ്ട ഭാരവാഹി തിരഞ്ഞെടുപ്പ് 2020 ൽ നടത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ മൂലം നീണ്ടു. ഫെബ്രുവരി 5 നു നടത്താൻ തീരുമാനിച്ചെങ്കിലും ഇതിനിടെ കേസ് കോടതിയിലുമെത്തി. 31 ലക്ഷത്തിലേറെ അംഗങ്ങളുടെ പ്രതിനിധികളായി പതിനായിരത്തോളം വോട്ടർമാരെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പു നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.‌

മുപ്പതോളം വോട്ടെടുപ്പു കേന്ദ്രങ്ങൾക്കു പുറമേ ഇ വോട്ടിങ്ങിനും സൗകര്യമൊരുക്കാനും ജനറൽ ബോഡി യോഗം ഓൺലൈൻ ആയി നടത്താനുമായിരുന്നു തീരുമാനം. നേരത്തേ നടത്തിയ തിരഞ്ഞെടുപ്പു നടപടികളോ ഭാരവാഹി യോഗങ്ങളോ അസാധുവാകില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുള്ളതിനാൽ, തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ നിലവിലെ ഭരണസമിതി തുടരുന്നതിൽ തടസ്സമില്ല. യോഗത്തിന്റെ ഭരണഘടനയിലും ഇതിനു വ്യവസ്ഥയുണ്ട്.

കേന്ദ്ര കമ്പനീസ് ആക്ട് അനുസരിച്ചു രൂപീകൃതമായ എസ്എൻഡിപി യോഗം കേന്ദ്ര നിയമത്തിനു കീഴിലല്ല, സംസ്ഥാനത്തിനു ബാധകമായ 1962 ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുകയെന്നും ഹൈക്കോടതി ഉത്തരവ് വ്യക്തത വരുത്തുന്നുണ്ട്. ഇതുസംബന്ധിച്ച തർക്കം സങ്കീർണമായ നിയമക്കുരുക്കുകൾക്കും വഴിവച്ചിരുന്നു.

എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചു ജനറൽ ബോഡി നടത്തുന്ന രീതി അവസാനിപ്പിച്ച് 100 അംഗങ്ങളിൽ ഒരാൾക്കു വോട്ടവകാശം എന്ന വ്യവസ്ഥ യോഗം തിരഞ്ഞെടുപ്പിൽ കൊണ്ടുവന്നത് 1966 ലാണ്. ഇതു കേസായപ്പോഴാണ് അന്നത്തെ യോഗ നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിച്ച് 1974 ൽ പ്രത്യേക ഇളവ് സമ്പാദിച്ചത്. അന്നു യോഗത്തിന്റെ അംഗസംഖ്യ 60,000 മാത്രമായിരുന്നു.സ്ഥിരാംഗങ്ങൾക്ക് വോട്ടവകാശം; എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പു അനിശ്ചിതമായി നീളും കൊല്ലം: എസ്എൻഡിപി യിൽ സ്ഥിരാംഗങ്ങൾക്ക് വോട്ടവകാശം നൽകി ഹൈക്കോടതി വിധി വന്നതോടെ യോഗം തെരഞ്ഞെടുപ്പു അനിശ്ചിതമായി നീളും. യോഗം തെരഞ്ഞെടുപ്പിൽ 200 അംഗങ്ങളിൽ ഒരു പ്രതിനിധിക്കു വീതം വോട്ടവകാശം എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. കോടതി ഉത്തരവിന്റെ ചുവടുപിടിച്ചു പ്രാതിനിധ്യ വോട്ടവകാശത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിക്കുകയാണു യോഗനേതൃത്വത്തിനു മുന്നിലുള്ള പോംവഴി. സർക്കാർ തീരുമാനം വരുംവരെ തിരഞ്ഞെടുപ്പു നടത്താനാവില്ല. അഞ്ചു വർഷം കൂടുമ്പോൾ നടക്കേണ്ട ഭാരവാഹി തിരഞ്ഞെടുപ്പ് 2020 ൽ നടത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ മൂലം നീണ്ടു. ഫെബ്രുവരി 5 നു നടത്താൻ തീരുമാനിച്ചെങ്കിലും ഇതിനിടെ കേസ് കോടതിയിലുമെത്തി. 31 ലക്ഷത്തിലേറെ അംഗങ്ങളുടെ പ്രതിനിധികളായി പതിനായിരത്തോളം വോട്ടർമാരെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പു നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.‌ മുപ്പതോളം വോട്ടെടുപ്പു കേന്ദ്രങ്ങൾക്കു പുറമേ ഇ വോട്ടിങ്ങിനും സൗകര്യമൊരുക്കാനും ജനറൽ ബോഡി യോഗം ഓൺലൈൻ ആയി നടത്താനുമായിരുന്നു തീരുമാനം. നേരത്തേ നടത്തിയ തിരഞ്ഞെടുപ്പു നടപടികളോ ഭാരവാഹി യോഗങ്ങളോ അസാധുവാകില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുള്ളതിനാൽ, തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ നിലവിലെ ഭരണസമിതി തുടരുന്നതിൽ തടസ്സമില്ല. യോഗത്തിന്റെ ഭരണഘടനയിലും ഇതിനു വ്യവസ്ഥയുണ്ട്. കേന്ദ്ര കമ്പനീസ് ആക്ട് അനുസരിച്ചു രൂപീകൃതമായ എസ്എൻഡിപി യോഗം കേന്ദ്ര നിയമത്തിനു കീഴിലല്ല, സംസ്ഥാനത്തിനു ബാധകമായ 1962 ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുകയെന്നും ഹൈക്കോടതി ഉത്തരവ് വ്യക്തത വരുത്തുന്നുണ്ട്. ഇതുസംബന്ധിച്ച തർക്കം സങ്കീർണമായ നിയമക്കുരുക്കുകൾക്കും വഴിവച്ചിരുന്നു. എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചു ജനറൽ ബോഡി നടത്തുന്ന രീതി അവസാനിപ്പിച്ച് 100 അംഗങ്ങളിൽ ഒരാൾക്കു വോട്ടവകാശം എന്ന വ്യവസ്ഥ യോഗം തിരഞ്ഞെടുപ്പിൽ കൊണ്ടുവന്നത് 1966 ലാണ്. ഇതു കേസായപ്പോഴാണ് അന്നത്തെ യോഗ നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിച്ച് 1974 ൽ പ്രത്യേക ഇളവ് സമ്പാദിച്ചത്. അന്നു യോഗത്തിന്റെ അംഗസംഖ്യ 60,000 മാത്രമായിരുന്നു.