മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച അച്ഛൻ ആത്മഹത്യ ചെയ്തു

ഇരിങ്ങാലക്കുട: കുടുംബ വഴക്കിനെ തുടർന്ന് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച അച്ഛൻ ആത്മഹത്യ ചെയ്തു. മാപ്രാണം തളിയക്കോണത്ത് തൈവളപ്പിൽ കൊച്ചാപ്പു ശശിധര (73)നാണ് മരിച്ചത്. പൊള്ളലേറ്റമകൻ നിധിൻ വാതിൽ ചവിട്ടിപൊളിച്ച് രക്ഷപ്പെട്ടു.

ചൊവ്വാഴ്ച്ച പുലർച്ചേയാണ് സംഭവം. നിധിൻ കിടന്ന് ഉറങ്ങുകയായിരുന്ന മുറിയിലേക്ക് ശശിധരൻ പുറത്ത് നിന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ ത്തെട്ടിയുണർന്ന നിധീഷ് ഉടൻ വാതിൽ തുറന്ന് രക്ഷപെടുകയായിരുന്നുവെന്ന് പറയുന്നു.സംഭവത്തെ തുടർന്ന് കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽസമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.