എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ഫ​ലം ; 300 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ടോ​റ​സിനടിയിൽപ്പെ​ട്ട യു​വാ​ക്കൾ മ​രി​ച്ചു

അ​ടി​മാ​ലി: രാത്രി തുടങ്ങി പുലർച്ചെ വരെ എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ഫ​ലം. നി​യ​ന്ത്ര​ണം വി​ട്ട് 300 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. കൊ​ച്ചി -ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ അ​ടി​മാ​ലി വാ​ള​റ കൂ​ത്തി​നു സ​മീ​പം തിങ്കളാഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ത​മം​ഗ​ലം ത​ല​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ വ​രാ​പ്പു​റ​ത്ത് ഷി​ജു(33),താ​ന്നി​ച്ചു​വ​ട്ടി​ൽ സ​ന്തോ​ഷ്(34)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​റെ ശ്ര​മ​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും ലോ​റി​ക്ക​ടി​യി​ൽനി​ന്നു പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.അ​ടി​മാ​ലി​യി​ൽനി​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്കു വ​രി​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു കൊ​ക്ക​യി​ലേ​ക്കു പ​തി​ക്കുക​യാ​യി​രു​ന്നു. പ​ല​ത​വ​ണ മ​റി​ഞ്ഞ ലോ​റി താ​ഴ്‌വാര​ത്തു കൂ​ടി​യൊ​ഴു​കു​ന്ന ദേ​വി​യാ​റി​ന്‍റെ തീ​ര​ത്താ​ണ് വ​ന്നു പ​തി​ച്ച​ത്. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​യു​ട​ൻതന്നെ ഫ​യ​ർ​ഫോ​ഴ്സും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന സം​ഘം ര​ക്ഷ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​വാ​ള​റ​യി​ലെ ഹൈ​വേ ജാ​ഗ്ര​ത സ​മ​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.

റോ​ഡി​ൽ നി​ന്നും വ​ടം വ​ലി​ച്ചു​കെ​ട്ടി​യാ​ണ് 300 അ​ടി​യോ​ളം താ​ഴെ ടോ​റ​സ് കി​ട​ക്കു​ന്ന ദേ​വി​യാ​റി​ന്‍റെ തീ​ര​ത്തു ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. രാ​ത്രി എ​ട്ടോ​ടെ തു​ട​ങ്ങി​യ ര​ക്ഷാപ്ര​വ​ർ​ത്ത​നം ഇന്നു പു​ല​ർ​ച്ചെ മൂ​ന്നു വ​രെ നീ​ണ്ടു​നി​ന്നു. ക്രെ​യി​ൻ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ർ​ത്തി​യാ​ലെ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു എ​ന്ന​താ​യി​രു​ന്നു ര​ക്ഷാപ്ര​വ​ർ​ത്ത​ക​രു​ടെ ആ​ദ്യ​നി​ഗ​മ​നം.പി​ന്നീ​ട് ക്രെ​യി​ൻ സ്ഥ​ല​ത്ത് എ​ത്തി​ച്ചു വാ​ഹ​നം ഉ​യ​ർത്താൻ ശ്ര​മം ആ​രം​ഭി​ച്ചെ​ങ്കി​ലും ദു​ർ​ഘ​ട സാ​ഹ​ച​ര്യം ത​ട​​സ​മാ​യി.

വാ​ഹ​നം കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്തേ​ക്കു വ​ഴി വെ​ട്ടി​തെ​ളി​ച്ച​തോ​ടെ​യാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​യ​ത്.ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ പു​ല​ർ​ച്ചെ​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ച​ത്. ഡീ​സ​ൽ ടാ​ങ്കി​നു ചോ​ർ​ച്ച​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.