കോൺഗ്രസിന്റെ നിലനിൽപ് ലീഗിന്റെ ബലത്തിലെന്ന് ഇപി ജയരാജൻ

കണ്ണൂർ: മുസ്‌ലിം ലീഗിന്റെ ബലത്തിലാണ് കേരളത്തിൽ കോൺഗ്രസിന്റെ നിലനിൽപ്പെന്നും ലീഗിന്റെ പിന്തുണയില്ലെങ്കിൽ കോൺഗ്രസ് ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും ശൂന്യമാകുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സഹായമില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റിൽപ്പോലും ഇവിടെ ജയിക്കാൻ കഴിയില്ല.

സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ലോഗോ പ്രകാശനച്ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് സി.പി.എമ്മിന്റെ നീക്കമെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി.യുടെ അഭിപ്രായം മറുപടി അർഹിക്കാത്തതാണ്- അദ്ദേഹം പറഞ്ഞു.