ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മാപ്പു പറഞ്ഞ് കോൺഗ്രസിൽ തിരികെയെത്താൻ മു​ൻ മ​ന്ത്രി ഹ​ര​ക് സിം​ഗ് റാ​വ​ത്ത്

ഡെ​റാ​ഡൂ​ൺ: മാപ്പു പറഞ്ഞ് കോൺഗ്രസിൽ തിരികെയെത്താൻ മു​ൻ മ​ന്ത്രി ഹ​ര​ക് സിം​ഗ് റാ​വ​ത്ത്.
മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത് ത​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണെ​ന്നും നൂ​റു ത​വ​ണ മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ണെ​ന്നും ബി​ജെ​പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ഹ​ര​ക് സിം​ഗ് റാ​വ​ത്ത് വ്യക്തമാക്കി. എക്സിറ്റ് പോളിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോൺഗ്രസിന് സാധ്യത പ്രവചിച്ചതിന് പിന്നാലെ ഹ​ര​ക് സിം​ഗ് റാ​വ​ത്ത് പാർട്ടിയിൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അദ്ദേഹത്തിൻ്റെ പ​രാ​മ​ർ​ശം.

2016ൽ ​ഹ​ര​ക് സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് വി​മ​ത​രു​ടെ നീ​ക്ക​മാ​ണു ഉ​ത്ത​രാ​ഖ​ണ്ഡി​ൽ രാ​ഷ്‌​ട്ര​പ​തി​ഭ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ ഹ​രീ​ഷ് റാ​വ​ത്ത് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ തെ​റ്റി​നു ഹ​ര​ക് സിം​ഗ് മാ​പ്പു​പ​റ​ഞ്ഞാ​ലേ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ ടു​ക്കൂ എ​ന്ന് പ​ല​ത​വ​ണ ഹ​രീ​ഷ് റാ​വ​ത്ത് പ്ര​സ്താ​വി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് ഹ​ര​ക് സിം​ഗ് റാ​വ​ത്തി​നെ ബി​ജെ​പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും ഇ​ദ്ദേ​ഹ​ത്തെ നീ​ക്കി​യി​രു​ന്നു.