ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം; ചോറൂണ് വഴിപാട് നിർത്തി

തൃശ്ശൂർ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം കടുപ്പിച്ചു. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം. ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് നിർത്തിവച്ചു.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കി. വിവാഹത്തിന് 10 പേർ മാത്രമേ പങ്കെടുക്കാവൂ. ഫോട്ടോഗ്രാഫർമാരായി രണ്ടു പേർ മാത്രമേ ആകാവൂ എന്നും നിർദ്ദേശമുണ്ട്.