സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കെ​എ​സ്‌​യു നേ​താ​വി​നെ സം​ഘ​ട​ന​ പു​റ​ത്താ​ക്കി

തൃശൂർ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കെ​എ​സ്‌​യു നേ​താ​വി​നെ സം​ഘ​ട​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. കെ​എ​സ്‌യു ​തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. ഡേ​വി​ഡി​നെ സം​ഘ​ട​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ.​എം. അ​ഭി​ജി​ത്ത് ആ​ണ് വാ​ര്‍​ത്താ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​തും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 14ന് ​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും ഡേ​വി​ഡി​നെ മാ​റ്റി​യി​രു​ന്നു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ സം​ഘ​ട​ന​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.