കോ​ട്ട​യത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

കോട്ടയം: എംസി. റോഡിൽ അടിച്ചിറയിൽ കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30-ലേറെ യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30-ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാഥമിക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.