സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി.

നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ് (16366), കോട്ടയം- കൊല്ലം പാസഞ്ചര്‍ (06431), കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍(06435), ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (06023), കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ (06477), മംഗളൂരു- കണ്ണൂര്‍ (06478), കോഴിക്കോട്- കണ്ണൂര്‍ (06481), കണ്ണൂര്‍ – ചര്‍വത്തൂര്‍ ( 06469), ചര്‍വത്തൂര്‍ – കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06491), മംഗളൂരു- കോഴിക്കോട് എക്‌സ്പ്രസ് ( 16610) എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് സംസ്ഥാനത്ത് 16000ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ, ഓരോ ദിവസം കഴിയുന്തോറും കൊറോണ രോഗികളുടെ എണ്ണം കൂടി വരികയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കോവിഡ് അതിതീവ്രവ്യാപനം കണ്ടുവരുന്നത്. ഇരു ജില്ലകളിലും ഇന്ന് 3000ലധികമാണ് പുതിയ രോഗികള്‍.