സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് യുഡിഫ്

തി​രു​വ​ന​ന്ത​പു​രം: സി​ല്‍വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന ല​ഘു​ലേ​ഖ യു.​ഡി.​എ​ഫ് പു​റ​ത്തി​റ​ക്കി. യുഡിഎ​ഫ് ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ‘സി​ൽ​വ​ർ ലൈ​ൻ ഉ​ത്ത​രം കി​ട്ടേ​ണ്ട ചോ​ദ്യ​ങ്ങ​ൾ’ എ​ന്ന ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ല​ഘു​ലേ​ഖ എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ക്കും. പ്ര​തി​പ​ക്ഷ​മു​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി ന​ട​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ൽ ന​ട​ത്തി​ല്ലെ​ന്ന്​ ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ മ​റു​പ​ടി​യെ​ന്നും യു.​ഡി.​എ​ഫ്​ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ന്‍റെ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യും പ​രി​സ്ഥി​തി, സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ​യു​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഇ​ത്​ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും രേ​ഖ കു​റ്റ​പ്പെ​ടു​ത്തു​ന്നു. 64941 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തെ തെ​ക്ക്-​വ​ട​ക്ക് വ​ൻ​മ​തി​ലാ​യി വെ​ട്ടി​മു​റി​ക്കു​ന്ന​തി​നൊ​പ്പം കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ദി​ക്കു​ക​ളെ ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന വ​ൻ​കോ​ട്ട​യാ​യി മാ​റും.

പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം പേ​രി​നു മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. പ​ദ്ധ​തി നി​ല​വി​ൽ വ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും ഭൂ​ച​ല​ന​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​രു​വ​ശ​ത്തു​മു​ള്ള ഭൂ​മി​യു​ടെ വി​നി​യോ​ഗ​ത്തി​ൽ മാ​റ്റം​വ​രു​മെ​ന്നും 164 സ്ഥ​ല​ങ്ങ​ളി​ലെ ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്നും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​ലുണ്ട്​.