സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്ന് യുഡിഎഫ്. പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും തീരുമാനം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സ്ഥിരം സമരവേദിയുണ്ടാക്കും. മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. പദ്ധതിയെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും കൂട്ടിച്ചേര്‍ത്ത് സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നൂറു ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ എംഎം ഹസ്സന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞദിവസം, കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞിരുന്നു. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന് പറഞ്ഞു.