പിതാവിന്റെ അടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ മരിച്ചു

കണ്ണൂർ : മദ്യലഹരിയില്‍ മാതാപിതാക്കളെ അക്രമിക്കുന്നതിനിടയില്‍ പിതാവിന്റെ അടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ മരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി കോക്കടവിലെ കുഴിമറ്റത്തില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോബി(45)യാണു പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്‌. കഴിഞ്ഞ 27 നു രാത്രി 7.30 നു മദ്യപിച്ച്‌ വീട്ടിലെത്തിയ ജോബി മാതാപിതാക്കളുടെ ക്ഷേമപെന്‍ഷന്‍ പണം ആവശ്യപ്പെട്ടാണു ബഹളമുണ്ടാക്കിയത്‌.

പണം നല്‍കാത്തതിനെത്തുടര്‍ന്ന്‌ അമ്മ എത്സമ്മയെ മര്‍ദിച്ചു. തുടര്‍ന്ന്‌ എത്സമ്മ(64)യെ രക്ഷിക്കാന്‍ മകനെ പിതാവ്‌ കമ്പിവടിക്ക്‌ അടിക്കുകയായിരുന്നു. എല്‍ത്സമ്മ ചെറുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പിതാവ്‌ ഫ്രാന്‍സിസ്‌ (73) പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ജോബി അവിവിവാഹിതനാണ്‌.