കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം എം​പി. കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ അ​വി​ടെ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ ശ​ക്തി​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​ടി.​തോ​മ​സ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ബി​ജെ​പി- ആ​ര്‍​എ​സ്എ​സ് സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക്കു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ലു​ണ്ടാ​കാ​ന്‍ പോ​കു​ന്ന ശൂ​ന്യ​ത​യേ​പ്പ​റ്റി ബോ​ധ്യ​മു​ള്ള ഇ​ട​തു​പ​ക്ഷ​ക്കാ​രാ​ണ് ത​ങ്ങ​ള്‍.

കേ​ര​ള​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ളെ​ല്ലാം ഇ​രി​ക്ക​ത്ത​ന്നെ ഞാ​ന്‍ പ​റ​യു​ന്നു, കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​ത​ക​ര്‍​ച്ച​യു​ടെ ശൂ​ന്യ​ത നി​ക​ത്താ​നു​ള്ള കെ​ല്‍​പ് ഇ​ന്ന് ഇ​ന്ത്യ​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.