വെഞ്ഞാറമൂട് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ ആണ് കാണാതായത്. ഇവരെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിയിരുന്നു. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ്.

കാണാതായവരിൽ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ട്. പണത്തിനൊപ്പം വസ്ത്രങ്ങളും എടുത്താണ് കുട്ടികൾ വീട് വിട്ട് പോയത്. സമീപ്രദേശങ്ങളിൽ ആരും തന്നെ കുട്ടികളെ കണ്ടതായി പറയുന്നില്ല.

വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലീസ്. അതോടൊപ്പം തന്നെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.