മ​ണി​പ്പൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക സൈ​നി​കാ​ധി​കാ​ര നി​യ​മം പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തു​നി​ന്നും പ്ര​ത്യേ​ക സൈ​നി​കാ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മേ​ൽ സം​സ്ഥാ​നം സ​മ്മ​ർ​ദം ച​ലു​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ ബി​ര​ൻ സിം​ഗും അ​ഫ്സ്പ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മേ​ൽ സ​മ്മ​ർ​ദം ച​ലു​ത്ത​ണം. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ഇം​ഫാ​ൽ അ​ട​ക്കം ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഫ്സ്പ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ടെന്ന് ഓർമിപ്പിച്ചു.

2022-ൽ ​കോ​ൺ​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ, ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ഫ്‌​സ്പ ഉ​ട​ന​ടി പൂ​ർ​ണ്ണ​മാ​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ക്കും-​പാർട്ടി പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നാ​ഗാ​ല​ൻ​ഡി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് 14 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു ശേ​ഷം അ​ഫ്സ്പ നി​യ​മ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.