വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വികെ സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. എ എ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നാണ് സനോജിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ സനോജ് നിലവില്‍ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.