സ്ത്രീകളോട് മോശമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും; തിരുവനന്തപുരം സെൻട്രൽ ഡിപ്പോ എൻജിനീയർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സെൻട്രൽ ഡിപ്പോയിലെ ഡിപ്പോ എൻജിനീയർ എസ് എസ് ശിവപ്രസാദിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്യുകയും സ്റ്റോർ ജീവനക്കാരായ സ്ത്രീകളോടുള്ള മോശമായി പെരുമാറുകയും ചെയ്തതാണ് സ്ഥലംമാറ്റ കാരണം.

കീഴ്ജീവനക്കാരോട് സൗഹൃദപരമായി പ്രവർത്തിക്കേണ്ട ആളുടെ ഭാഗത്ത് നിന്നും മോശമായ പ്രവർത്തനമാണ് കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായത്. സ്റ്റോർ ജീവനക്കാരെ സ്ത്രീകൾ തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി നിരവധി പരാതികളും ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റം.

ജോലിയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തന ഗുരുതരമാണെന്നും തുടർ അന്വേഷണം
നടത്തുകയാണെന്നും ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു. ഇതിനായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ശിവപ്രസാദിന്റെ സ്ഥാനത്ത് തിരുവനന്തപുരം സിറ്റി യൂണിറ്റിലെ ഡിപ്പോ എഞ്ചിനീയർ എസ് ജെയിംസിനെ നിയമിച്ചു.