‘ഡിവൈഎഫ്ഐ സെക്യുലർ സദസ്’ വേദിക്കരികെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ഏറ്റുമുട്ടി

തിരുവനന്തപുരം: വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി. സിപിഎം പെരുകാവ് ലോക്കൽ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലാണ് അടിപിടിയുണ്ടായത്.

‘ഡിവൈഎഫ്ഐ സെക്യുലർ സദസ്’ എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഏറ്റുമുട്ടലനിടെ പരുക്കേറ്റ ഇരുവരും ചികിത്സ തേടി. വ്യക്തിപരമായ കാരണമാണെന്ന് പാർട്ടി വ്യക്തമാക്കി.