ഇരിങ്ങാലക്കുട: സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13-ാം വാർഡ് മെമ്പറുമായ ഷീല ജയരാജ് (49 ) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം.
ഒപ്പം ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപിയെ പരിക്കുകളോടെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് ഇവരുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീല മരണമടയുകയായിരുന്നു.