ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​; ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും കെഎ​ൽ രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും ഓ​പ്പ​ണ​ർ കെ.​എ​ൽ.​രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി. കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് രാ​ഹു​ലി​ന് തി​രി​ച്ച​ടി​യാ​യ​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ടെ​സ്റ്റ് ടീ​മി​ൽ പ​ക​ര​ക്കാ​ര​നാ​യി സെ​ല​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​ണ്‍​പൂ​രി​ൽ ന​വം​ബ​ർ 25-നാ​ണ് ആ​ദ്യ ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നി​ന് മും​ബൈ​യി​ൽ തു​ട​ങ്ങും.

വി​രാ​ട് കോ​ഹ്ലി, രോ​ഹി​ത് ശ​ർ​മ, ഋ​ഷ​ഭ് പ​ന്ത്, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ പ്ര​മു​ഖ​രി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കി​റ​ങ്ങു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റി​ൽ കോ​ഹ്ലി മ​ട​ങ്ങി​യെ​ത്തും. അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ആ​ദ്യ ടെ​സ്റ്റി​ൽ ടീം ​ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്.