തിരുവനന്തപുരം: കേരളം ഇന്ധനികുതി കുറയ്ക്കില്ലെന്നു സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്. വിലനിശ്ചയിക്കുന്നവര് തന്നെ വില കുറച്ചാല്‍ മതി. നല്ലരീതിയില്‍ കുറയുമെന്ന് അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവയ്ക്കാത്ത മേഖലകളിലാണ് അവര്‍ വര്‍ധന വരുത്തിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയണമെങ്കില്‍ കേന്ദ്രം നല്ലരീതിയില്‍ വില കുറച്ചാല്‍ മതി. സംസ്ഥാന നികുതിയിലും കുറയുമെന്നും അദ്ദേഹം പറഞ്ഞു.