നിറയെ യാത്രക്കാരുമായിപ്പോയ കെഎസ്ആർടിസി ബസിന്റ ടയർ പൊട്ടി; യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: നിറയെ യാത്രക്കാരുമായിപ്പോയ കെഎസ്ആർടിസി ബസിന്റ ടയർ പൊട്ടി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

ആലപ്പുഴയിൽനിന്നു പുളിങ്കുന്നിലേക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.15-നു കഞ്ഞിപ്പാടത്താണ്‌ സംഭവം.

പരിക്കുകളൊന്നുമില്ലാതെ യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവർ സുജീഷിനു നന്ദി അറിയിച്ച്‌ ബസിലെ യാത്രക്കാരി സാമൂഹികമാധ്യമത്തിൽ പോസ്റ്റ്‌ ഇട്ടിരുന്നു.