ജയിലിൽ കിടക്കവേണമെന്ന് കൂടത്തായി ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തിക്കൊടുക്കണമെന്ന് രണ്ടാം പ്രതി എംഎസ് മാത്യു ; കോടതിയിൽ ആവശ്യങ്ങളുന്നയിച്ച് കൂടത്തായ് കേസിലെ പ്രതികൾ

കോഴിക്കോട്: കോടതിയിൽ ആവശ്യങ്ങളുന്നയിച്ച് കൂടത്തായ് കേസിലെ പ്രതികൾ. ജയിലിൽ കിടക്കവേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തിക്കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം. ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കണ്ടതെന്ന് ജോളിയോട് കോടതി അറിയിച്ചു.

സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് മാത്യുവിനോടും കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാജയിലിൽ കഴിയുകയാണ് കൂടത്തായ് കേസിലെ ഒന്നുംരണ്ടും പ്രതികൾ. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ തടവുമുറിയിൽ കിടക്കവേണമെന്ന് ഒന്നാംപ്രതി ജോളി ആവശ്യപ്പെട്ടിരുന്നു.