പാർക്കിലെ ചുംബന ദൃശ്യങ്ങള്‍ വൈറലായി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ചെന്നൈ: ഭാര്യയും കുട്ടികളുമുള്ള പൊലീസുകാരൻ്റെ പാർക്കിലെ ചുംബന ദൃശ്യങ്ങള്‍ വൈറലായി.പോലീസുകാരന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള പൊലീസ് കോണ്‍സ്റ്റബിളിനാണ് ചുംബനം മൂലം പണിപോയത്. കുടല്ലൂര്‍ സ്വദേശിയായ വി ബാലാജി എന്ന ആംഡ് സര്‍വീസ് പൊലീസുകാരനാണ് സസ്‌പെന്‍ഷനിലായത്. 29 കാരനായ ഇയാൾ പാര്‍ക്കില്‍ വച്ച് ബന്ധുവായ സ്ത്രീയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈബറിടത്തില്‍ വലിയതോതിൽ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.

ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവര്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യയുടെ സഹോദരന്റെ ഭാര്യയുമായി പാര്‍ക്കില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ ഇവര്‍ ഇയാളെ ചുംബിക്കുകയായിരുന്നു. ഈ സമയത്ത് പോലീസുകാരൻ യൂണിഫോമിലും ആയിരുന്നു.

സംഭവം ആരോ ക്യാമറയില്‍ പകര്‍ത്തി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. പിറ്റേദിവസം തന്നെ ഡിസിപി മുരളീധരന്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

മുപ്പതുകാരിയായ വനിതാ പൊലീസുകാരിയെ ഭര്‍ത്താവ് കൊന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം. വീട്ടിലെ കലഹത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. വിതുരനഗര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ബാനുപ്രിയ എന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടറായ വിഗ്നേഷ് എന്നയാളാണ് ഇവരുടെ ഭര്‍ത്താവ്.

ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാലും രണ്ടും വയസ് വീതം പ്രായമുള്ള മകളും മകനുമുണ്ട്. വിഘ്‌നേഷിന് മധുരയിലേക്ക് മാറിത്താമസിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ബാനുപ്രിയ ഇതിന് തയാറായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീണ്ടത്.