റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും വിവരങ്ങൾ പുതുക്കാം; ഇന്ന് മുതൽ ഡിസംബർ 15 വരെ സമയം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കള്‍ക്കു ഇന്നു മുതല്‍ ഡിസംബർ 15 വരെ അവസരം. ‘തെളിമ കാർഡ്‌ ശുദ്ധീകരണ പദ്ധതി’ക്ക്‌ ഇന്ന് തുടക്കമാകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ്‌ പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം നടപ്പാക്കിയപ്പോൾ ഉണ്ടായ തെറ്റുകൾ തിരുത്താനും വിവരങ്ങൾ പുതുക്കി നൽകാനും അവസരം ഉണ്ടാകും.

അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍.പി.ജി- വൈദ്യുതി ഇവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ എന്നിവ ഈ അവസരത്തഗിൽ സാധ്യമാകും. പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കൽ മരണപ്പെട്ടവരുടെ പേര് ഒഴിവാക്കൽ എന്നിവയും സാധിക്കും. ഇന്നു മുതൽ ഡിസംബര്‍ 15 വരെ 30 ദിവസത്തെ സമയമാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയംഅനുവദിച്ചിരിക്കുന്നത്.

2022 ഏപ്രിലോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് കാര്‍ഡ് ആക്കാനും നടപടിയുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലെ ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി റാഷണ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലാകും. അതിനു മുൻപായി കാർഡിൽ ഉള്ള വിവരങ്ങൾ കൃത്യമാക്കി തെറ്റുകൾ തിരുത്തുക എന്നതാണ് ലക്ഷ്യം.